ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ സർക്കാർ പുരുലിയയിൽ ജലപ്രതിസന്ധി സൃഷ്ടിച്ചെന്നും ഇതു പ്രദേശവാസികളെ കുടിയേറ്റത്തിലേക്കു നയിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. തൃണമൂലും മുൻ ഇടതുമുന്നണി സർക്കാരുകളും പുരുലിയയുടെ വികസനത്തെ അവഗണിച്ചെന്നും തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു

‘ആദ്യം ഇടതു സർക്കാരും പിന്നെ തൃണമൂൽ സർക്കാരും ഇവിടെ വ്യവസായങ്ങൾ വികസിപ്പിക്കാൻ അനുവദിച്ചില്ല. ജലസേചനത്തിനായി ഒന്നും ചെയ്തില്ല. വെള്ളം കുറവായതിനാൽ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങൾ എനിക്കറിയാം. ബംഗ്ലദേശിൽനിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റത്തിനു പിന്നിൽ വോട്ടുബാങ്ക് രാഷ്ട്രീയമാണ്.

10 വർഷത്തെ ദുർഭരണത്തിനു തൃണമൂൽ ശിക്ഷിക്കപ്പെടും. തൃണമൂൽ കോൺഗ്രസ്, ബംഗാളിൽ മാവോയിസ്റ്റുകളുടെ പുതിയ ഇനത്തെ സൃഷ്ടിച്ചു. ദുർബല വിഭാഗങ്ങളെ അവഗണിച്ചു. ദളിതരെയും ആദിവാസികളെയും പിന്നാക്ക വിഭാഗങ്ങളെയും ഒരിക്കലും പരിഗണിച്ചില്ല’– അദ്ദേഹം ആരോപിച്ചു.

പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനർജിക്കു പരുക്കേറ്റതിൽ തനിക്ക് ആശങ്കയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. അവർ ഇന്ത്യയിലെ കോടിക്കണക്കിനു പെൺമക്കളെപ്പോലെയുള്ള ഒരു മകളാണ്. അവരോടുള്ള ബഹുമാനം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണു ദീദിക്കു പരുക്കേറ്റപ്പോൾ ഞങ്ങൾ ആശങ്കാകുലരായത്. അവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

English Summary: TMC will be punished for 10 years of misrule, appeasement: Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com