ADVERTISEMENT

ആലപ്പുഴ∙ അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണി ജോസഫിനു നേരെ സിപിഎം കയ്യേറ്റമെന്നു പരാതി. അനൂപിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയചുടുകാട് പുന്നപ്ര–വയലാർ രക്തസാക്ഷിമണ്ഡപത്തിൽ ആലപ്പുഴ മണ്ഡലം സ്ഥാനാർഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് പ്രവർത്തകരുടെ പ്രകടനം കടന്നു പോകുന്നതിനിടെ കാറിലെത്തിയ അനൂപിനു നേരെ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം വച്ചാണു കയ്യേറ്റമുണ്ടായത്.

സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം കാർ തടഞ്ഞ് പിടിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്ന് അനൂപ് ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ ജനറൽ ആശുപത്രി ജംക്‌ഷനിൽ റോഡ് ഉപരോധിച്ചത് ഇതുവഴിയുള്ള വാഹനഗതാഗതത്തെ ബാധിച്ചു.

English Summary: NDA candidate attacked in Ambalappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com