സ്വാതന്ത്ര്യം നിഷേധിച്ചു; അശോകയിലെ രാജികളിൽ പ്രതികരിച്ച് രഘുറാം രാജൻ
Mail This Article
ന്യൂഡൽഹി ∙ പ്രമുഖ ബുദ്ധിജീവികളായ പ്രതാപ് ഭാനു മേത്ത, അരവിന്ദ് സുബ്രഹ്മണ്യം എന്നിവർ ഹരിയാനയിലെ അശോക സർവകലാശാലയിൽനിന്നു രാജിവച്ചതിൽ പ്രതികരണവുമായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം മഹത്തായ സർവകലാശാലകളുടെ ആത്മാവാണ്. അതു നിഷേധിക്കപ്പെട്ടെന്നു രഘുറാം രാജൻ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു.
2019 ജൂലൈയിൽ അശോക സർവകലാശാല വൈസ് ചാൻസലർ സ്ഥാനം രാജിവച്ചെങ്കിലും മേത്ത പ്രഫസറായി തുടർന്നിരുന്നു. കഴിഞ്ഞദിവസം അതും രാജിവച്ചു. അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടിയിൽ വ്യാപക വിമർശനമുയർന്നിരുന്നു. സർവകലാശാലയുടെ ആത്മാവിനെ അധികൃതർ മാറ്റിമറിച്ചെന്നു രാജൻ പറഞ്ഞു. ‘അക്കാദമിക് സ്വാതന്ത്ര്യത്തിനെതിരായ അപകടകരമായ ആക്രമണത്തെ’ തുടർന്നാണ് ഇവരെല്ലാം രാജിവച്ചത് എന്നാണു പൊതുവിമർശനം.
English Summar: "Free Speech Suffered A Blow": Raghuram Rajan On Ashoka University Exits