ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിൽ 9,10,11 ക്ലാസുകളിൽ പഠിക്കുന്നവർക്ക് സ്കൂളിൽ നൽകിവന്ന അധ്യയനം നിർത്തലാക്കി. കോവിഡ് പടരുന്ന സാഹചര്യത്തിലാണു തീരുമാനം. മാർച്ച് 22 മുതൽ ഇത് നടപ്പാക്കും. കോവിഡ് നിയന്ത്രണ നടപടികൾ ഉറപ്പിച്ച് സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് അധ്യയനം തുടരാമെന്നും പൊതുജനാരോഗ്യ ഡയറക്ടറേറ്റ് അറിയിച്ചു. 9,10,11 ക്ലാസുകൾക്കായി ഓൺലൈൻ അധ്യയനം തുടരും. സ്കൂൾ ഹോസ്റ്റലുകളും അടച്ചിടാൻ തീരുമാനമായതായി റവന്യു, ദുരിതനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ജനുവരി 19 നാണ് പത്ത്, 12 ക്ലാസുകളുടെ സ്കൂൾ അധ്യയനം തമിഴ്നാട്ടിൽ പുനരാരംഭിച്ചത്. ഫെബ്രുവരിയിൽ ഒൻപത്, പതിനൊന്ന് ക്ലാസുകളുടെ സ്കൂൾ അധ്യയനവും തുടങ്ങി. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ എല്ലാ വിദ്യാർഥികൾക്കും തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റം നൽകുമെന്ന് ഫെബ്രുവരി അവസാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു.

English Summary: Schools to be shut for classes 9 to 11 in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com