നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ; പ്രത്യേക സിറ്റിങ്
Mail This Article
കൊച്ചി∙ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് രണ്ടു മണിക്ക് പ്രത്യേക സിറ്റിങ് ചേരും. അസാധാരണ നടപടിയാണ് ഹൈക്കോടതിയുടേത്. ബിജെപിക്കായി മുതിര്‍ന്ന അഭിഭാഷകരായ രാംകുമാറും ശ്രീകുമാറും ഹാജരാകും.
തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. സിപിഎം സമ്മർദം കാരണമാണ് പത്രികകൾ തള്ളിയതെന്നും നിയമപരമായി നേരിടുമെന്നും ബിജെപി പ്രതികരിച്ചിരുന്നു.
തലശ്ശേരിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ഗുരുവായൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യന്‍, ദേവികുളത്ത് ബിജെപി സഖ്യകക്ഷിയായ അണ്ണാഡിഎംകെയുടെ സ്ഥാനാർഥി ആർ.എം.ധനലക്ഷ്മി എന്നിവരുടെ പത്രികകളാണ് തള്ളിയത്.
English Summary: BJP in High Court on rejection of nominations