ADVERTISEMENT

കോഴിക്കോട്∙ വടകരയിലെ ‘കോലീബി’ സഖ്യത്തെ എതിരിട്ട് ജയിച്ചുകയറിയ അനുഭവം പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ. രാജീവ് ഗാന്ധിയെ വരെ അറിയിച്ചാണ് ബിജെപിയും മുസ്‌ലിം ലീഗുമായി ചേര്‍ന്നുള്ള പരീക്ഷണത്തിന് കെ.കരുണാകരന്‍ അരങ്ങൊരുക്കിയത്. അഞ്ചുവട്ടം ജയിച്ച താന്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ബിജെപിക്കാര്‍ ഇപ്പോള്‍ പറയുന്നത് പോലെ വെറും പ്രാദേശിക ധാരണ ആയിരുന്നില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി എല്ലാവരും പിന്തുണച്ച് എം.രത്നസിങ്ങിനെ വടകരയില്‍ മത്സരത്തിന് ഇറക്കുമ്പോള്‍ ബിജെപിക്ക് അതൊരു പരീക്ഷണമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മറ്റൊന്ന് ലക്ഷ്യമിട്ടു. 1971 മുതല്‍ തുടരെ അഞ്ചുതവണ ജയിച്ച് മണ്ഡലം കുത്തകയാക്കിയ കെ.പി.ഉണ്ണികൃഷ്ണനെ കെട്ടുകെട്ടിക്കുക. എന്നാല്‍ ഈ വിചിത്രസഖ്യത്തെ തോല്‍പിച്ച് 17,000 ലധികം ഭൂരിപക്ഷത്തില്‍ വടകര വീണ്ടും ഉണ്ണികൃഷ്ണനെ പാര്‍ലമെന്റില്‍ അയച്ചു. പിന്നീടാണ് മനസ്സിലായത് രാജീവ് ഗാന്ധി അടക്കം എല്ലാം അറിഞ്ഞിരുന്നു എന്ന്.

ഒ.രാജഗോപാല്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ തുറന്നുപറയുന്നത് പോലെ വെറും പ്രാദേശിക ധാരണയല്ലെന്ന് അന്നേ വ്യക്തമായിരുന്നു. അത് അന്ന് പ്രചാരണത്തില്‍ വേണ്ടത്ര ഉന്നയിക്കാനായില്ലെന്ന് മാത്രം. കോണ്‍ഗ്രസിലേക്ക് മാറിയശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ആദ്യ പരാജയമറിഞ്ഞു. കോണ്‍ഗ്രസ് പ്രവേശനം രാഷ്ട്രീയ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇപ്പോഴത്തെ നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിനെ തള്ളിയ പി.സി.ചാക്കോ അടക്കമുള്ളവരോട് യോജിപ്പില്ലെന്നും കെ.പി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

English Summary: KP Unnikrishnan on bjp- congress nexus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com