നീന്തൽകുളം നിർമിക്കാൻ പണം പൊലീസുകാരിൽനിന്ന്; ഡെപ്യൂട്ടി കമാൻഡന്റിന്റെ നോട്ടിസ്
Mail This Article
തിരുവനന്തപുരം∙ കെഎപി രണ്ടാം ബറ്റാലിയനിൽ നീന്തൽ കുളം നിർമിക്കാൻ പൊലീസുകാരിൽനിന്ന് പണം പിരിക്കുന്നു. പൊലീസ് സേനയുടെ നവീകരണത്തിനു കോടികളുടെ ഫണ്ട് ഉള്ളപ്പോഴാണ് സേനയിൽനിന്ന് പണം പിരിക്കുന്നത്.
കമാൻഡന്റിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമാൻഡന്റാണ് നോട്ടീസ് ഇറക്കിയത്. ബറ്റാലിയനിലെ മാൻപവർ ഉപയോഗിച്ച് നിർമിക്കുന്ന നീന്തൽകുളത്തിന്റെ നിർമാണത്തിനു ഫണ്ട് നൽകാൻ താൽപര്യമുള്ളവർ ഇന്ന് അറിയിക്കണമെന്നാണ് നിർദേശം. താൽപര്യമുള്ളവരുടെ ശമ്പളത്തില്‍നിന്ന് രണ്ടു ഗഡുക്കളായി പണം ഈടാക്കും.
3000, 2500, 2000, 1500, 1000 എന്നീ രീതിയിലാണ് തുക ഈടാക്കുന്നത്. ബറ്റാലിയനുകളിലെ പണപിരിവിനെ സംബന്ധിച്ച് നേരത്തെയും ആക്ഷേപം ഉയർന്നിരുന്നു. മേലുദ്യോഗസ്ഥർ സമ്മർദം ചെലുത്തി വലിയ തുകകൾ പിരിക്കുന്നതായും കണക്കുകൾ സൂക്ഷിക്കാറില്ലെന്നുമാണ് ആക്ഷേപം.
English Summary: Collecting money from Police officers to build swimming pool