ADVERTISEMENT

തിരുവനന്തപുരം∙ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.

വട്ടിയൂര്‍ക്കാവില്‍ 8400, നേമത്ത് 6360, തിരുവനന്തപുരത്ത് 7600 വ്യാജ വോട്ടുകള്‍ കണ്ടെത്തിയെന്ന് അറിയിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ വി.എസ്.ശിവകുമാര്‍, വീണ എസ് നായര്‍ എന്നിവര്‍ രംഗത്തെത്തി. ഒരേ ഫോട്ടോ ഉപയോഗിച്ച് 3 മണ്ഡലങ്ങളില്‍ വോട്ടു ചേര്‍ത്തെന്നും കണ്ടെത്തി. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

English Summary: Congress alleges thousands of bogus votes in Thiruvananthapuram District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com