ADVERTISEMENT

തിരുവനന്തപുരം ∙ പരാജയഭീതിയിൽ സിപിഎം കേരളത്തിൽ വ്യാപകമായി അക്രമം നടത്തുന്നുവെന്ന് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ. കാട്ടാക്കടയിൽ വ്യാപക അക്രമം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബിജെപി സ്ഥാനാർഥി പി.കെ.കൃഷ്ണദാസും പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. 

ഏപ്രിൽ 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ പര്യടനം നടത്താനിരിക്കെ തിരുവനന്തപുരത്ത്  പ്രചരണ യോഗത്തിനു സ്റ്റേഡിയം അനുമതി താമസിപ്പിച്ച് സംസ്ഥാന ഭരണകൂടം റാലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും രാധാകൃഷ്ണൻ പറ‍ഞ്ഞു. 

English Summary : CP Radhakrishnan against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com