ആദായ നികുതി വകുപ്പ് കമ്മിഷണര്‍ കിഫ്ബി ഓഫിസിൽ; മണിക്കൂറുകൾ നീണ്ട് പരിശോധന
Mail This Article
തിരുവനന്തപുരം ∙ കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടിയുള്ള ആദായനികുതി വകുപ്പിന്റെ പരിശോധന മണിക്കൂറുകൾ പിന്നിട്ടു. ആദായനികുതി വകുപ്പ് കമ്മിഷണര്‍ കിഫ്ബി ആസ്ഥാനത്തെത്തി. 5 വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് കിഫ്ബിക്ക് നോട്ടിസ് നൽകിയതിനു പിന്നാലെയാണ് പരിശോധന.
കിഫ്ബി 5 വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതിവിവര കണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് പരിശോധിക്കുന്നത്. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കിഫ്ബിയുടെ പ്രതികരണം. ആദായനികുതി വകുപ്പിന്റേത് ശുദ്ധ തെമ്മാടിത്തരം എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണം നേരിടുന്ന കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണവും തുടരുകയാണ്.
English Summary: Income Tax Raid in KIIFB