ഹാട്രിക് വിജയത്തിന് ജയലാൽ; അട്ടിമറിക്ക് പീതാംബരക്കുറുപ്പ്; ചാത്തന്നൂരിൽ കടുപ്പം
Mail This Article
കൊല്ലം ∙ മൂന്നു മുന്നണികളും മികച്ച സ്ഥാനാര്‍ഥികളെ നിർത്തിയതോടെ ചാത്തന്നൂരിലെ മത്സരം കടുപ്പമായി. ഹാട്രിക് വിജയമാണ് ജി.എസ്.ജയലാലിലൂടെ ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും തന്റെ ഭൂരിപക്ഷത്തിന്റെ അത്രയും വോട്ടുകള്‍ പോലും അവര്‍ക്ക് നേടാനായില്ല എന്നതാണ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ തവണ രണ്ടാമത് എത്തിയ ബിജെപി, എ പ്ലസ് ഗണത്തിലാണ് ചാത്തന്നൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രചാരണത്തിന് എത്തിയത്. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ ബി.ബി.ഗോപകുമാറാണ് സ്ഥാനാര്‍ഥി.
മുന്‍ എംപി എന്‍.പീതാംബരക്കുറിപ്പിലൂടെ അട്ടിമറി വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഏതു മുന്നണി ഭരിക്കുന്നുവോ അവർക്കൊപ്പം നിൽക്കുന്നതായിരുന്നു ദീർഘകാലം ചാത്തന്നൂരിന്റെ ചരിത്രം. 2011ലാണ് മണ്ഡലം മാറി ചിന്തിച്ചത്.
English Summary: Kerala Assembly Elections, Chathannoor Constituency