'മോദിയച്ഛൻ പറഞ്ഞത് 50 രൂപ, ഇപ്പോൾ 100 രൂപയായി'; കൂട്ടച്ചിരിയും; വിഡിയോ
Mail This Article
×
കൊല്ലം∙ വോട്ടുതേടിയിറങ്ങിയ ബിജെപി സ്ഥാനാർഥി വിവേക് ഗോപനോട് ഇന്ധനവിലയേപ്പറ്റി ഒരു സ്ത്രീ സംസാരിക്കുന്ന വിഡിയോ വൈറലാകുന്നു. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന്‍ മറുപടിയും നല്‍കി. ഇതിന് സ്ത്രീ നല്‍കിയ മറുപടിയാണ് വൈറലായത്.
'ഉണ്ടാവണം, നമ്മുടെ മോദിയച്്ഛന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോള്‍ നൂറ് രൂപയായി' – സ്ത്രീ പറഞ്ഞു. ഇതുകേട്ട് ചുറ്റുമുള്ള സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. സീരിയല്‍ നടനായ വിവേക് ഗോപന്‍ ചവറ നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
English Summary: Video of Chavara BJP candidate is viral in social media
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.