ADVERTISEMENT

തിരുവനന്തപുരം∙ ‘22 വർഷമായി ഇവിടെ വന്നിട്ട്. വീടിനു വേണ്ടി ഇത്രനാൾ അലഞ്ഞു. ആരും സഹായിച്ചില്ല. 4000 രൂപ വാടക കൊടുത്താണ് ഇപ്പോൾ കഴിയുന്നത്...’ വോട്ടുതേടി എത്തിയ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനോടുള്ള ഒരു വീട്ടമ്മയുടെ പരിഭവം ഇങ്ങനെയായിരുന്നു. കൃത്യമായ രാഷ്ട്രീയം പറഞ്ഞാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്.

‘ഇതുവരെ ഇവിടെ വോട്ടുവാങ്ങി ജയിച്ചത് രണ്ട് കൂട്ടരാണ്. ഞാൻ മൂന്നാമത്തെ കൂട്ടരാണ്. ഇത്തവണ ഒന്നു വോട്ട് ചെയ്ത് നോക്കൂ. കേന്ദ്രത്തിൽനിന്നും ഒരുപാട് ഫണ്ടുണ്ട്. ഇത്തവണ എനിക്ക് വോട്ട് ചെയ്യൂ. എംഎൽഎ ആയാൽ ശരിയാക്കാം’– ഇതായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ഇത് ഓർമിക്കണേ എന്ന് ചിരിയോടെ പറഞ്ഞാണ് സ്ഥാനാർഥിയെ വീട്ടമ്മ യാത്രയാക്കിയത്.

Content Highlights: Kerala Assembly Election, Krishna Kumar, Thiruvananthapuram Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com