ADVERTISEMENT

ന്യൂഡല്‍ഹി∙ സീറ്റു കിട്ടാത്തതിന്‍റെ പേരില്‍ ആര്‍.ബാലശങ്കര്‍ ബിജെപിക്കെതിരെ അസംബന്ധം പ്രചരിപ്പിക്കരുതായിരുന്നുവെന്ന് കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ടിക്കറ്റ് ചോദിച്ച് ബാലശങ്കര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് പ്രഹ്ലാദ് ജോഷി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ സംസ്ഥാന നേതൃത്വത്തിന് ആരെയും ഒഴിവാക്കാനാകില്ല. ബിജെപിക്ക് ആരുമായും ധാരണയില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ നേതാവെന്ന നിലയില്‍ ഉയര്‍ത്തിക്കാണിക്കാനാണ് ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ മല്‍സരിക്കാന്‍ നിര്‍ദേശിച്ചതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് സുരേന്ദ്രന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. അത് വിവാദമാക്കുന്നത് ഇരു മുന്നണികളുടെയും നിരാശ മൂലമാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

ശോഭ സുരേന്ദ്രന് സീറ്റ് നല്‍കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിലപാടെടുത്തിട്ടില്ല. വി.മുരളീധരന്‍ മല്‍സരിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു. കഴക്കൂട്ടം ബിജെപിക്ക് ജയസാധ്യത ഏറെയുളള സീറ്റായതിനാല്‍ പല സാധ്യതകളും പരിഗണിച്ചാണ് തീരുമാനമെടുത്തത്.

സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായി മറുപടി നല്‍കാന്‍ പിണറായി വിജയന് കഴിയില്ലെന്നും പ്രഹ്ലാദ് ജോഷി വെല്ലുവിളിക്കുന്നു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റാണ്. കേരളത്തിന്‍റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്ന് വിലപിച്ച് മുഖം രക്ഷിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

English Summary:Pralhad Joshi against R balashankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com