രാജ്യത്ത് 62,258 പേർക്ക് കോവിഡ്; അഞ്ച് മാസത്തിനിടെ ഉയർന്ന പ്രതിദിന കണക്ക്
Mail This Article
×
ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം 1,19,08,910 ആയി. 291 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,61,240.
30,386 പേർ രോഗമുക്തരായി. ഇതുവരെ 1,12,95,023 പേരാണ് രോഗമുക്തരായത്. നിലവിൽ 4,52,647 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ 5 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ.
English Summary: Over 62,000 New Covid Cases India's Biggest 1-Day Spike In Over 5 Months
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.