ADVERTISEMENT

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട്. പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് വോട്ടുള്ളത്. അപേക്ഷിച്ചിട്ടും നീക്കം ചെയ്തില്ലെന്നാണ് ആക്ഷേപം. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ്.ലാലിനും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് എസ്.എസ്. ലാല്‍ പറഞ്ഞു.

കേരളത്തിലെ ഇരട്ട/വ്യാജ വോട്ടുകൾ മരവിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

ക്രമക്കേടുകൾ പരിശോധിക്കാൻ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥനെ സംസ്ഥാനത്തേക്കു നിയോഗിച്ചിട്ടുണ്ടെന്നും ക്രമക്കേടിനു കൂട്ടുനിന്നവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.   ഇടതു സർക്കാർ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തുവെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് ദേശീയ നേതാക്കളായ കെ.സി. വേണുഗോപാൽ, അഭിഷേക് സിങ്‍വി, രൺദീപ് സിങ് സുർജേവാല, അജയ് മാക്കൻ എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പിട്ട നിവേദനത്തിൽ ആരോപിച്ചു. 

English Summary: Double vote controversy: Mother of Ramesh Chennithala having double vote 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com