ADVERTISEMENT

ഹൈദരാബാദ്∙ ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥികളോട് അസഭ്യം പറഞ്ഞ സ്കൂൾ അധ്യാപകനെ ആന്ധ്രാപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. മദ്യപിച്ചെത്തിയ അധ്യാപകന്റെ വിഡിയോ വൈറലായതോടെയാണ് സർക്കാർ നടപടിയെടുത്തത്. അധ്യാപകൻ തന്നെ മദ്യപിക്കാൻ നിർബന്ധിച്ചതായും ഒരു വിദ്യാർഥി പരാതി നൽകി. 

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരത്തെ മണ്ഡൽ പരിഷത് സ്കൂളിലെ കെ.കൊടേശ്വര റാവു എന്ന അധ്യാപകനെയാണ് വെള്ളിയാഴ്ച  സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് സ്കൂളിലെത്തിയെന്നും കുട്ടികൾക്ക് മുൻപിൽവച്ച് മദ്യപാനം തുടർന്നെന്നുമാണ് ആരോപണം. 

മദ്യക്കുപ്പി അരികിൽവച്ച് സ്റ്റാഫ് റൂമിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. അധ്യാപകന്റെ പ്രവർത്തിയെ ചോദ്യം ചെയ്ത ഒരു രക്ഷകർത്താവിനെ അസഭ്യം പറയുന്നതായും വിഡിയോയിൽ കാണാം. 

വിഡിയോ റെക്കോർഡ് ചെയ്യാൻ സ്ത്രീയായ രക്ഷകർത്താവിന് പ്രോത്സാഹനം നൽകുന്ന അധ്യാപകൻ അവർക്കു മുൻപിൽ വസ്ത്രം ഉരിയാനും ശ്രമിക്കുന്നുണ്ട്. അധ്യാപകൻ സ്ഥിരമായി മദ്യപിച്ചിട്ടാണ് ക്ലാസെടുക്കാൻ വരാറെന്നു പറഞ്ഞ വിദ്യാർഥികൾ മദ്യകുപ്പികൾ ശുചിമുറിയിലോ അലമാരയിലോ ഒളിപ്പിച്ചുവയ്ക്കാറാണ് പതിവെന്നും വെളിപ്പെടുത്തി.

മദ്യപിച്ചശേഷം വളരെ മോശമായി പെരുമാറുകയും അശ്ലീല പദപ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ  മണ്ഡൽ റവന്യൂ ഓഫിസർ റാവുവിനോട് വിശദീകരണം ആവശ്യപ്പെട്ടുണ്ട്.

English Summary : Drunk, Abusive Andhra School Teacher Suspended After Video Goes Viral 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com