ADVERTISEMENT

ഇസ്‌ലമാബാദ്∙ പാക്കിസ്ഥാന് 1.336  ബില്യൻ യുഎസ് ഡോളർ സഹായം നൽകുന്നതിന് ലോക ബാങ്ക് ധാരണയായി. സമൂഹിക വികസനത്തിനാണ് ധനസഹായം നൽകുന്നത്. 1.336  ബില്യൻ വായ്പയിൽ 128 ദശലക്ഷം ഗ്രാൻഡ് ആയി അനുവദിക്കും. സമൂഹിക സുരക്ഷ, ദുരന്തനിവാരണം– കാലാവസ്ഥ വ്യതിയാന പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, ഭക്ഷ്യസുരക്ഷ, മാനവവിഭവശേഷി വികാസം എന്നിവയ്ക്ക് ചെലവഴിക്കുന്നതിനാണ് പണം അനുവദിച്ചത്.

സാമ്പത്തിക മന്ത്രാലയം സെക്രട്ടറി നൂർ അഹ്മദും ലോക ബാങ്ക് കൺട്രി ഡയറക്ടർ നജൈ ബെൻഹസിനും ചേർന്ന് കരാറിൽ ഒപ്പുവച്ചു. ആദ്യ ഘടുവായ 600 ദശലക്ഷം  അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കുമാണ് ഉപയോഗിക്കുന്നത്. കോവിഡ് വ്യാപനത്തിനുശേഷം പാക്കിസ്ഥാൻ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്.

സിആർഐഎസ്പി എന്ന പദ്ധതിയിലൂടെയായിരിക്കും പ്രവർത്തികൾ നടപ്പാക്കുന്നത്. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് എളുപ്പത്തിൽ സഹായം എത്തിക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഐഎംഎഫും (ഇന്റർനാഷണൽ മോണെറ്ററി ഫണ്ട്) ഈ ആഴ്ച 500 ദശലക്ഷം യുഎസ് ഡോളർ സഹായം അനുവദിച്ചു. 68 വർഷത്തിനുശേഷം പാക്കിസ്ഥാൻ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 

Content Highlights: World Bank Loans Over $1 Billion To Pakistan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com