ബിജെപി വോട്ട് വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ധൈര്യം കാട്ടണം: കെ.എൻ.എ. ഖാദർ
Mail This Article
×
തൃശൂർ∙ ഗുരുവായൂരിൽ ബിജെപി അനുകൂലികളുടെ വോട്ട് വേണ്ടെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാട്ടണമെന്നു യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. ഗുരുവായൂരിൽ യുഡിഎഫ്– ബിജെപി ധാരണയെന്ന ആരോപണത്തിനു ചാവക്കാട് ഇരട്ടപ്പുഴയിൽ തിരഞ്ഞെടുപ്പു യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘എല്ലാവരുടെയും വോട്ട് സ്വീകരിക്കും. അതു കമ്യൂണിസ്റ്റുകാരോ ബിജെപിക്കാരോ എന്നു നോക്കില്ല. വോട്ടുവേണ്ടെന്ന് ഇടതുപക്ഷം പറയട്ടെ. മതേതരത്വത്തിന്റെ പാലമാകണമെന്ന് ആഗ്രഹിക്കുന്നയാളാണു ഞാൻ. അതങ്ങനെ ആവുകയും ചെയ്യും’– ഖാദർ പറഞ്ഞു.
English Summary: KNA Khader against Pinarayi Vijayan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.