ADVERTISEMENT

കൊച്ചി∙ ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി. ഇരട്ടു വോട്ടുകൾ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജനങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്ന വിഷയമായതിനാൽ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

ഒരാൾ വിലാസം മാറി പുതിയ വിലാസത്തിൽ വോട്ടു ചെയ്യുന്നതിന് അപേക്ഷ നൽകുമ്പോൾ പഴയ വിലാസത്തിലുള്ള വോട്ടു തനിയെ ഇല്ലാതായി പോകുന്ന സംവിധാനം ഇല്ലേ എന്നു കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു ചോദിച്ചു. ഇക്കാര്യത്തിന്റെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുകൾ പോൾ ചെയ്യുന്നതു തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

ഒരാൾ ഒന്നിലധികം വോട്ടുകൾ ചെയ്യുന്നതു തടയുന്നതിനു കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിൽ തുടർ നടപടികളും ഉണ്ടാകുമെന്നും കമ്മിഷൻ കോടതിയിൽ അറിയിച്ചു. അതേസമയം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നാളെ വരെ സമയം അനുവദിക്കണം എന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ ആവശ്യം അംഗീകരിച്ച കോടതി കേസ് നാളെ പരിഗണിക്കുന്നതിനു മാറ്റിവച്ചു.

English Summary: Double Vote - High Court direction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com