ADVERTISEMENT

കൊച്ചി∙ കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. പൂർവവിദ്യാർഥി അമൽ ശിവൽ (24) എന്ന യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്. അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് എന്നാണ് വിവരം. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും പൂർവവിദ്യാർഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാർഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്. ഇരുവരും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് വിവരം. 

Content Highlights: Clash in Sree Sankara College Kalady

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com