ADVERTISEMENT

കയ്റോ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം തിങ്കളാഴ്ച വലിച്ചു നീക്കിയിരുന്നു. അതേസമയം, കപ്പലിന്റെ പേര് ‘എവർ ഗിവൺ’ ആണോ ‘എവർ ഗ്രീൻ’ ആണോ എന്ന സംശയവും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നുണ്ട്.

EGYPT-SUEZCANAL-SHIP
എവർ ഗിവൺ കപ്പൽ. ചിത്രം: റോയിട്ടേഴ്സ്

കപ്പലിന്റെ വശത്ത് ‘എവർ ഗ്രീൻ’ എന്ന് വലുതായി എഴുതിയതാണ് കപ്പലിന്റെ പേരും ‘എവർ ഗ്രീൻ’ എന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കിയത്. എന്നാൽ, കപ്പലിന്റെ യഥാർഥ പേര് ‘എവർ ഗിവൺ’ എന്നാണ്. ജാപ്പനീസ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ തായ്‌വാനിലെ കണ്ടെയ്‌നര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് കമ്പനിയായ എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പറേഷനാണ് വാടകയ്ക്ക് എടുത്ത് ഓപ്പറേറ്റ് ചെയ്യുന്നത്. പാനമയിലാണ് കപ്പല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

EGYPT-SUEZCANAL-SHIP
എവർ ഗിവൺ കപ്പൽ. ചിത്രം: റോയിട്ടേഴ്സ്

ഇത്തരത്തില്‍ എവര്‍ഗ്രീന്‍ ഓപ്പറേറ്റ് ചെയ്യുന്ന 20 വലിയ കപ്പലുകളില്‍ 'എവര്‍' എന്ന ഫോര്‍മാറ്റിലാണ് നാമകരണം ചെയ്തിരിക്കുന്നത്. കമ്പനിയുടെ മറ്റ് കപ്പലുകൾക്ക് 'എവര്‍ ഗുഡ്‌സ്', 'എവര്‍ ഗെയിനിങ്', 'എവര്‍ ജയന്റ്' എന്നിങ്ങനെയാണ് പേരുകൾ.

English Summary: The name of the ship blocking the Suez Canal is the 'Ever Given,' not the 'Evergreen'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com