പോസ്റ്റല്‍ വോട്ട് സംവിധാനം പാളുന്നു; വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പരാതി
Mail This Article
തിരുവനന്തപുരം ∙ ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ വോട്ട് സംവിധാനം പാളുന്നു. വേണ്ടത്ര സൗകര്യങ്ങളൊരുക്കിയിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. വോട്ടു ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിനനുസരിച്ച് ബൂത്തുകള്‍ ക്രമീകരിച്ചിട്ടില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമില്ല.
ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും ഒരു ബൂത്ത് മാത്രം ഒരുക്കിയതിനാല്‍ വോട്ട് രേഖപ്പെടുത്താന്‍ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകളാണ്. കാത്തുനിന്നു മടുത്തവരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അടിയന്തരമായി പോകേണ്ടവരും വോട്ട് ചെയ്യാതെ മടങ്ങി.
പല മണ്ഡലങ്ങളിലും വേണ്ടത്ര ക്രമീകരണങ്ങളില്ലാതെ പോസ്റ്റല്‍ വോട്ട് അനന്തമായി വൈകുന്ന അവസ്ഥയാണുള്ളത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് സമയബന്ധിതമായി പ്രശ്നം പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
English Summary: Allegations over postal voting