മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചു; ഇഡി സമ്മർദം ചെലുത്തി: സന്ദീപിന്റെ മൊഴി
Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. സർക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാനും സമ്മർദമുണ്ടായെന്നും, കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മർദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നു.
ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നത് പൂർത്തിയായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ് ചോദ്യം ചെയ്തത്. ഇഡിക്കെതിരായി രണ്ടു കേസുകളാണ് എടുത്തിരുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് പ്രധാനമായി അന്വേഷിച്ചത്. സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് ഇഡി അറിയാതെയെന്നാണ് വിവരം. ഇഡി കേസിലാണ് സന്ദീപ് റിമാൻഡിലുള്ളത്.
English Summary : Crime Branch quiz Sandeep Nair