ADVERTISEMENT

തിരുവനന്തപുരം∙ തലശേരിയിൽ മനസ്സാക്ഷി വോട്ടു ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനു വോട്ടു ചെയ്യാനാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നുമില്ല. ബിജെപിയിൽ ജില്ലാ നേതൃത്വത്തെക്കാൾ വലുതാണ് സംസ്ഥാന പ്രസിഡന്റെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തലശേരിയിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരായി മനസ്സാക്ഷിവോട്ടു ചെയ്യാനാണ് ബിജെപി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ബിജെപി പിന്തുണ വേണ്ടെന്നു സി.ഒ.ടി. നസീർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ജില്ലാ നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചത്. എന്നാൽ, ഈ നിലപാട് സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണു മുരളീധരന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

നാമനിർദേശ പത്രിക തള്ളിയതിനെത്തുടര്‍ന്നാണു തലശേരിയിൽ എൻഡിഎയ്ക്കു സ്ഥാനാർഥി ഇല്ലാതായത്. എൻഡിഎയുടെ പിന്തുണ വേണ്ടെന്നു നസീർ തുറന്നു പറഞ്ഞിരുന്നു. എൻഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും പിന്തുണ സ്വീകരിക്കുകയും ചെയ്തു നാലാം ദിവസമാണു നസീർ മലക്കംമറിഞ്ഞത്. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും എൻഡിഎ പിന്തുണയോട് എതിർപ്പു പ്രകടിപ്പിച്ചതിനാലാണു തീരുമാനമെന്നും നസീർ വിശദീകരിച്ചു.

English Summary: BJP will support COT Nazeer in Thalasseri Constituency, says V Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com