അസമിൽ അവസാന ഘട്ടത്തിൽ കനത്ത പോളിങ്; സംഘർഷം തളർത്താതെ ബംഗാളും
Mail This Article
ഗുവാഹത്തി/ കൊൽക്കത്ത∙ ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പും അസമിലെ മൂന്നാം/ അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചു. അസമിൽ 82.33 ശതമാനം പോളിങ്ങാണ് അവസാന ഘട്ടത്തിൽ രേഖപ്പെടുത്തിയത്. 40 മണ്ഡലങ്ങളിലായി 79.2 ലക്ഷം വോട്ടർമാരാണ് ഇവിടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ 79.93 ശതമാനവും രണ്ടാം ഘട്ടത്തിൽ 80.96 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.
പോളിങ് ശതമാനം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. സൗത്ത് സൽമാര ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്– 89.49%. സംഘർഷത്തിനിടയിലും ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിങ്. തിരഞ്ഞെടുപ്പ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം പോളിങ് അവസാനിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപുള്ള (വൈകിട്ട് 5 മണി) കണക്കു പ്രകാരം 77.68 ശതമാനമാണ് പോളിങ്. 31 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. പാർട്ടികൾ തമ്മിലുള്ള സംഘർഷത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റു.
English Summary : Bengal , Assam Assembly Polls