കണ്ണൂരിലേത് രാഷ്ട്രീയക്കൊല അല്ല; ബിജെപി യുഡിഎഫിനു വോട്ടുമറിച്ചു: വിജയരാഘവൻ
Mail This Article
തൃശൂർ∙ ബിജെപി യുഡിഎഫിനു വോട്ടുമറിച്ചെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. വലിയ തോതിലുള്ള ത്രികോണ മത്സരം അവർ ഉദ്ദേശിച്ച അളവിൽ സംസ്ഥാനത്ത് രൂപപ്പെടുത്താൻ ബിജെപിക്കായില്ല. അവരുടെ നാമനിർദേശ പത്രികകൾ തള്ളിപ്പോകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ വന്നത് തിരഞ്ഞെടുപ്പിനെ ബിജെപി ഗൗരവത്തോടെ കണ്ടില്ലെന്നാണു വ്യക്തമാക്കുന്നത്. ചില മണ്ഡലങ്ങള്‍ മാത്രമാണ് അവര്‍ ശ്രദ്ധിച്ചതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ വലിയ തോതിൽ സംഘർഷങ്ങളുണ്ടാക്കാൻ ബിജെപി ശ്രമിച്ചതായും വിജയരാഘവൻ പറഞ്ഞു. കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊല അല്ലെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അക്രമത്തിലേക്കു വരാതിരിക്കാനുള്ള ജാഗ്രതയാണ് എപ്പോഴും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു.
English Sumamry : A Vijayaraghavan against BJP and Congress