ADVERTISEMENT

വാഷിങ്ടൻ∙ കോവിഡും ലോക്ഡൗണും തകർത്ത ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലായതിന്റെ തെളിവുകളുണ്ടെന്നു രാജ്യാന്തര നാണ്യനിധി (ഐ‌എം‌എഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ.

2021ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 12.5% ആകുമെന്നാണു ചൊവ്വാഴ്ച ഐ‌എം‌എഫ് പ്രവചിച്ചത്. 2020ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ റെക്കോർഡ് 8 ശതമാനത്തിലേക്കു ചുരുങ്ങിയിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം 4.3% ഇടിഞ്ഞു. 2009ലെ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാൾ രണ്ടര ഇരട്ടിയിലധികമാണിത്. കോവിഡ് വീണ്ടും കൂടുന്നതിനിടെ ഇന്ത്യയ്ക്കുള്ള ആശ്വാസ വാർത്തയാണു ഗീത പങ്കുവച്ചത്.

English Summary: Evidence of normalisation of economic activity in India: Gita Gopinath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com