മകനെ വെട്ടിക്കൊന്നത് കണ്‍മുന്നില്‍; താൻ സിപിഎം അനുഭാവി: മൻസൂറിന്റെ പിതാവ്
Mail This Article
×
കണ്ണൂർ∙ കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മന്‍സൂറിന്റെ പിതാവ് മുസ്തഫ. ഒരു വലിയ സംഘം മകനെ വീട്ടില്‍നിന്ന് വലിച്ചിറക്കിയെന്നും അത് തടയാന്‍ ചെന്ന ഇളയ മകനെ വെട്ടിയെന്നും മുസ്തഫ പറഞ്ഞു. പേരു ചോദിച്ച് ഉറപ്പാക്കിയശേഷമാണ് വെട്ടിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചത്. മകന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. ബോംബേറില്‍ തന്റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. അതേസമയം, അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകൾ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു.
Content Highlights: Kannur Panur Muslim League worker murder
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.