ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിന് അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയും പിഡിപിയുമായി സിപിഎം പലയിടത്തും സഹകരിച്ചു. എന്നാൽ ഇതിനെയെല്ലാം യുഡിഎഫ് മറികടക്കുമെന്നും സിപിഎം വോട്ടുകൾ പോലും യുഡിഎഫിന് ലഭിച്ചെന്നും ചെന്നിത്തല പറഞ്ഞു. 

സിപിഎം വ്യാപകമായി യുഡിഎഫുകാരെ ആക്രമിക്കുന്നതായി കൂത്തുപറമ്പിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചെന്നിത്തല പറഞ്ഞു. പരാജയ ഭീതിയിൽ സിപിഎം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണ്. പലയിടങ്ങളിലും യുഡിഎഫ് പ്രവർത്തകർക്കു നേരെ ആക്രമണങ്ങളുണ്ടായി. കൂത്തുപറമ്പിലെ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. അക്രമം അവസാനിപ്പിക്കാൻ സിപിഎം തയാറാകണം. എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ ആക്രമണം വർധിക്കുന്നത്. ലീഗ് പ്രവർത്തകന്റെ കൊലപാതകം ടി.പി. ചന്ദ്രശേഖരനെ കൊന്നതിന് സമാനമാണെന്നും ചെന്നിത്തല ആരോപിച്ചു. 

തളിപ്പറമ്പിൽ വ്യാപകമായി ബൂത്ത് പിടിച്ചെടുത്തെന്നും ഇവിടെ റീപോളിങ് വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എം.വി. ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ടിനുള്ള ആഹ്വാനമായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി ബൂത്തുകൾ‌ പിടിച്ചെടുത്തെന്നും ചെന്നിത്തല പറഞ്ഞു. 

English Summary : Ramesh Chennithala accuses CPM relation with PDP and BJP in many places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com