ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ ചർച്ച കഴിഞ്ഞെങ്കിൽ ഇനി ഇന്ധനവില വർധനവിനെക്കുറിച്ച് ചർച്ച നടത്തട്ടെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ന് വാഹനത്തിൽ ഇന്ധനമടിക്കുക എന്നത് പരീക്ഷകളെക്കാൾ പ്രയാസമാണ്. കേന്ദ്ര സർക്കാർ ചുമത്തിയ നികുതി വൻ വിലവർധനവിനാണ് കാരണമായിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്യാത്തത്. വില വർധനവും ചർച്ച ചെയ്യൂ’– രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നടത്തിയ പരീക്ഷാ പേ ചർച്ച വലിയ ശ്രദ്ധ നേടിയിരുന്നു. ‘ഉൾച്ചേരുക, സ്വാംശീകരിക്കുക, ബന്ധപ്പെടുത്തുക, ഭാവനയിൽ കാണുക’ പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓർമശക്തി കൂട്ടാൻ പ്രധാനമന്ത്രി ഉപദേശം നൽകി. പരീക്ഷകളെ അവസാന അവസരമായി കാണരുത്.

അതേസമയം, ഭാവിയിൽ ജീവിതം രൂപപ്പെടുത്താനുള്ള അവസരമാണെന്ന കാര്യം മറക്കുകയും ചെയ്യരുത്. കുട്ടികളെ സമ്മർദത്തിലാക്കുന്നതു രക്ഷിതാക്കളും അധ്യാപകരും ഒഴിവാക്കണം. അവരുടെ കുറവുകൾ മനസ്സിലാക്കി മികവുകളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ആരോഗ്യകരമായ അന്തരീക്ഷവും രൂപപ്പെടുത്തണം’– അദ്ദേഹം പറഞ്ഞു.

English Summary:  Rahul takes dig at PM, says there should be ‘kharche pe charcha’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com