രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ്; നിലപാട് വ്യക്തമാക്കാതെ കമ്മിഷൻ
Mail This Article
×
കൊച്ചി∙ രാജ്യസഭാ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ. ഈ മാസം 21 ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷൻ കോടതിയില്‍ വ്യക്തമാക്കി.
Content Highlights: Rajya Sabha election Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.