രാജിയില്ല, ജലീല്‍ ഹൈക്കോടതിയിലേക്ക്: സർക്കാരും പാർട്ടിയും പിന്തുണയ്ക്കും
Mail This Article
×
തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണു ജലീലിന്റെ നീക്കം. തല്‍ക്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് ജലീലിന്റെ തീരുമാനം. ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ വിശദീകരണം ഇന്നുണ്ടായേക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചികില്‍സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ.കെ. ബാലന്‍ നിലപാടു വിശദീകരിക്കും. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.
English Summary: KT Jaleel may not resign, to approach High Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.