ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് രഹസ്യ ഇടപാടുള്ളതിനാൽ: മുരളീധരൻ
Mail This Article
×
തിരുവനന്തപുരം ∙ ബന്ധുനിയമനത്തില്‍ ലോകായുക്ത വിധി എതിരായിട്ടും മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നത് ഇരുവരും തമ്മില്‍ രഹസ്യ ഇടപാടുള്ളതു കൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളോട് പോലും കാണിക്കാത്ത താല്‍പര്യമാണ് മുഖ്യമന്ത്രിക്ക് ജലീലിനോട്. വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന മന്ത്രി എ.കെ.ബാലന്റേയും ജലീലിന്റേയും മറുപടികള്‍ അപഹാസ്യമാണന്നും മുരളീധരന്‍ പറഞ്ഞു.
English Summary: V Muraleedharan against Pinarayi Vijayan and KT Jaleel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.