ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറും; 3 മാസത്തിനകം തീരുമാനം
Mail This Article
×
തിരുവനന്തപുരം ∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് തിങ്കളാഴ്ച പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെത്തിച്ചേക്കും. ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ മൂന്നു മാസത്തിനുള്ളിലാണു മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടത്. ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വം.
ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. ലോകായുക്തയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാവില്ലെന്നും വിധി ചോദ്യം ചെയ്ത് റിട്ട് പെറ്റിഷന്‍ നല്‍കാമെന്നുമാണ് ജലീലിന് ലഭിച്ച നിയമോപദേശം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കെ.ടി.ജലീല്‍ ഞായറാഴ്ച ആശുപത്രി വിട്ടേക്കുമെന്നാണു വിവരം.
English Summary: CM will take decision in Lokayukta order against KT Jaleel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.