ADVERTISEMENT

കണ്ണൂർ∙ തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്ന് കെ. സുധാകരന്‍ എംപി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയവരെ കണ്ടെത്തി നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണം. ഇതിനായി കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കണം. പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് ചുമതലക്കാരാക്കിയെന്ന‌ ആക്ഷേപമുണ്ട്. ആജ്ഞാശക്തിയുള്ളവര്‍ നേതാക്കളാകണമെന്ന് സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

യുഡിഎഫിന്റെ പ്രചാരണത്തില്‍ പോരായ്മ ഉണ്ടായി. മലബാറില്‍ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്‌ലിം ലീഗ് നേതാക്കളാരും വന്നില്ല. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെ പ്രചാരണത്തിന് കിട്ടിയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ വരവ് മാത്രമാണ് യുഡിഎഫിന് അവസാന നിമിഷം മേല്‍ക്കൈ നേടിത്തന്നതെന്നും സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran indicates problems in UDF election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com