ADVERTISEMENT

പത്തനംതിട്ട∙ ശബരിമല ശ്രീധർമ്മശാസ്ത ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതായ അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിന്റെ സ്ഥാനത്ത് മുകളിൽ സ്ഥാപിച്ചിരിക്കുന്നതായ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ സമർപ്പണം ഇന്ന് ശബരിമല സന്നിധാനത്ത് നടന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിലാണ് സമർപ്പണ ചടങ്ങുകൾ നടന്നത്. ദാരുശില്പങ്ങൾ വഴിപാടായി നടത്തിയ നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അയ്യപ്പന്റെ തിരുനടയിൽ പണക്കിഴി സമർപ്പണം ചെയ്തു.

പതിനെട്ട് കള്ളികളിലായാണ് ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ലതകളും പുഷ്പങ്ങളും വള്ളികളും മറ്റലങ്കാരങ്ങളും ഇതിനോടൊപ്പം  നിർമ്മിച്ചിട്ടുണ്ട്. പൂർണമായും തേക്ക് മരത്തിലാണ് ശിൽപങ്ങൾ നിർമിച്ചിട്ടുള്ളത്. ദാരുശിൽപി എളവള്ളി നന്ദനാണ് ശിൽപങ്ങൾ നിർമിച്ചത്.  ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണ് ശിൽപങ്ങൾ രൂപകൽപന ചെയ്തത്. കൈക്കണക്കുകൾ തയാറാക്കിയത് ദേവസ്വം ബോർഡിന്റെ സ്ഥപതി  മനോജ്‌ എസ്. നായരാണ്. 

ദേവസ്വം കമ്മിഷണർ ബി.എസ്. തിരുമേനി, ശബരിമല എക്സിക്യുട്ടീവ് ഓഫിസർ കൃഷ്ണ കുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രാജേന്ദ്രൻ നായർ, മേൽശാന്തി വി.കെ. ജയരാജ് പോറ്റി തുടങ്ങിയവർ ദാരുശിലാ സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പോപ്പുലർ അപളംഗ്രൂപ്പ്‌ വിജയകുമാർ,  പ്രദീപ്‌ കുമാർ ചെന്നൈ, അത്താച്ചി സുബ്രഹ്മണ്യൻ - അത്താച്ചി ഗ്രൂപ്പ്‌ പാലക്കാട്,  അപ്പുണ്ണി ദുബായ് എന്നിവർ ചേർന്നാണ് ശിൽപങ്ങൾ ക്ഷേത്രവഴിപാടായി സമർപ്പിച്ചിച്ചത്.

English Summary : Sculptors made in wood dedicated to Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com