ADVERTISEMENT

മലപ്പുറം∙ പൊന്നാനി വെളിയങ്കോട് പുതിയിരുത്തിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെ സംഘർഷം. കട ഉടമ അണ്ടത്തോട് ചോലയിൽ ഷമാസ് (26) ഉൾപ്പെടെ 15 പേരെ പെരുമ്പടപ്പ് സിഐ വി.എം.കേഴ്സൺ മാർക്കോസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ ഹൈവേ പൊലീസ് എസ്ഐ ശശികുമാർ, പൊലീസുകാരായ എൻ.എച്ച് ജിബിൻ, നിഥിൻ എന്നിവർക്ക് പരുക്കേറ്റു. ഇവർ ചികിത്സയിലാണ്. മൂന്നു പേർക്കും എല്ലിനു പൊട്ടലുണ്ട്.

തിങ്കളാഴ്ചയായിരുന്നു ന്യൂ ജനറേഷൻ ബൈക്കുകളുടെ സ്പെയർ പാർട്സ് വിൽക്കുന്ന പുതിയിരുത്തിയിലെ കടയുടെ ഉദ്ഘാടനം. ആയിരത്തിലധികം പേർ പങ്കെടുത്തിരുന്നു. പൊന്നാനി-ചാവക്കാട് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ഇതോടെ പെരുമ്പടപ്പ് പൊലീസ് എത്തി ആളുകളെ മാറ്റാൻ ശ്രമം നടത്തി. പക്ഷേ ആളുകൾ പിരിഞ്ഞുപോകാൻ തയാറായില്ല.

clash-malappuram
വെളിയങ്കോട് പുതിയിരുത്തിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടം

പിന്നീട് പൊലീസ് ലാത്തി വീശി ജനക്കൂട്ടത്തെ ഒഴിപ്പിച്ചു. ലാത്തി ചാർജിനിടെ ചില ആളുകൾ പൊലീസിനെ കല്ലെറിഞ്ഞു. കല്ലേറിനിടെയാണ് മൂന്നു പൊലീസുകാർക്കും പരുക്കേറ്റത്. പൊലീസിന്റെ ജോലി തടസപ്പെടുത്തൽ, സംഘം ചേർന്ന് പൊലീസിനെ മർദിക്കൽ, കോവിഡ് ലംഘനം, ഗതാഗത തടസം, അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിക്കൽ തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ദേശീയ പാതയിൽ റൈസിങ് നടത്തിയ 9 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 15 പേരെയും പൊന്നാനി കോടതിയിൽ ഹാജരാക്കി.

English Summary: 3 Police officers injured in a clash at Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com