ADVERTISEMENT

ദുബായ്∙ ഭൂമിക്കടിയിലുള്ള നടാൻസ് ആണവ കേന്ദ്രത്തിലുണ്ടായ അട്ടിമറി ആക്രമണത്തിനു പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾക്കാണ് തകരാറുണ്ടാക്കിയിരിക്കുന്നത്. പ്രതികാരനടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പും ഇറാൻ നൽകി.

ആണവകേന്ദ്രത്തിൽ അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കുകയായിരുന്നു. 50 ഇരട്ടി വേഗമേറിയ യുറേനിയം സമ്പുഷ്ടീകരണത്തിനു ശനിയാഴ്ച തുടക്കമിട്ടതിനു പിന്നാലെയാണു വൈദ്യുതി നിലച്ചത്. ഭൂമിക്കടിയിലും മുകളിലുമായുള്ള ആണവ നിലയത്തിൽ അപ്പാടെ വൈദ്യുതി ഇല്ലാതാവുകയായിരുന്നു.കഴിഞ്ഞ ജൂലൈയിൽ ഇവിടെ സംശയാസ്പദമായ സ്ഫോടനവും ഉണ്ടായി.

അതേസമയം, സർക്കാർ തലത്തിൽനിന്ന് ആദ്യമായാണ് ഇസ്രയേലിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ല.

English Summary: Iran blames Israel for sabotage at Natanz nuclear site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com