‘മുഖ്യമന്ത്രി പകപോക്കുന്നു; രേഖകൾ ഉള്ളതിനാലാണ് പണം വീട്ടിൽ സൂക്ഷിച്ചത്’
Mail This Article
കണ്ണൂർ∙ വിജിലൻസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പകപോക്കുകയാണെന്ന് കെ.എം.ഷാജി എംഎൽഎ. എല്ലാ രേഖകളും ഉള്ളതിനാലാണ് പണം വീട്ടിൽ സൂക്ഷിച്ചത്. ബന്ധുവിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പണമാണ് ഇത്. പിടിച്ചെടുത്ത പണത്തിന്റെ രേഖ ഏത് ഏജൻസിക്ക് മുന്നിലും ഹാജരാക്കാം. തന്നെ കുടുക്കാനുള്ള നീക്കത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും കെ.എം.ഷാജി പറഞ്ഞു.
റെയ്ഡിനിടെ വിജിലൻസ് കണ്ടെടുത്തത് രേഖകളുള്ള പണമാണെന്നും ഇവ ഹാജരാക്കാന്‍ ഒരുദിവസത്തെ സാവകാശം വേണമെന്നും ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കെ.എം.ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തിയത്.
അനധികൃത സ്വത്തുകേസിൽ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ ഒരേ സമയം പരിശോധന നടത്തിയത്. 16 മണിക്കൂർ നീണ്ട പരിശോധന തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. കെ.എം.ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
English Summary: KM Shaji on Vigilance Raid