ഹെലികോപ്റ്റർ ചതുപ്പിൽ നിന്ന് ഉയര്‍ത്തി മാറ്റി; നെടുമ്പാശേരിയിലേക്ക് നീക്കി
Mail This Article
×
കൊച്ചി∙ പനങ്ങാട് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ഹെലികോപ്റ്റർ ചതുപ്പിൽനിന്ന് ഉയര്‍ത്തിമാറ്റി. ഡല്‍ഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു പുലര്‍ച്ചെവരെ നീണ്ട ദൗത്യം. ഹെലികോപ്റ്റർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കി.
ഇന്നലെ രാവിലെയാണ് എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മഴയിൽ നിയന്ത്രണം വിടുമെന്ന ഘട്ടത്തിൽ ചതുപ്പിൽ ഇടിച്ചിറക്കിയത്. ആർക്കും കാര്യമായ പരുക്കില്ല. പനങ്ങാട് ഫിഷറീസ് സർവകലാശാല (കുഫോസ്) ക്യാംപസിനു സമീപം ഇന്നലെ രാവിലെ 8.35നായിരുന്നു സംഭവം. ഇവിടെനിന്ന് 200 മീറ്റർ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റർ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലം.
English Summary : MA Yusuff Ali's chopper moved to Nedumbassery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.