ADVERTISEMENT

കൊച്ചി∙ ‘ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ....’- മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ പ്രതികരണം ഇങ്ങനെ. ഇന്നലെ രാവിലെയാണ് എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മഴയിൽ നിയന്ത്രണം വിടുമെന്ന ഘട്ടത്തിൽ ചതുപ്പിൽ ഇടിച്ചിറക്കിയത്.

ആർക്കും കാര്യമായ പരുക്കില്ല. പനങ്ങാട് ഫിഷറീസ് സർവകലാശാല (കുഫോസ്) ക്യാംപസിനു സമീപം ഇന്നലെ രാവിലെ 8.35നായിരുന്നു സംഭവം. ഇവിടെനിന്ന് 200 മീറ്റർ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റർ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലം.

കടവന്ത്രയിലെ വീട്ടിൽനിന്നു ലേക്‌ഷോർ ആശുപത്രിയിലേക്കു പുറപ്പെട്ടതായിരുന്നു യൂസഫലിയും ഭാര്യയും. 5 മിനിറ്റ് പറന്നശേഷം ഇറങ്ങാനൊരുങ്ങുമ്പോഴാണു കനത്ത മഴയിൽ പെട്ടത്. മഴയാണോ കോപ്റ്ററിന്റെ യന്ത്രത്തകരാറാണോ അപകടകാരണം എന്നതു വ്യക്തമല്ല. ഓടിയെത്തിയ പരിസരവാസികൾ പൈലറ്റുമാരെ പുറത്തിറക്കുകയും പിന്നീട് ഇവർ വാതിൽ തുറന്ന് യൂസഫലിയെയും ഭാര്യയെയും പുറത്തിറക്കുകയുമായിരുന്നു. 

സംഭവമറിഞ്ഞ് ദുബായിലുള്ള യൂസഫലിയുടെ മരുമകൻ ഡോ. ഷംസീർ വയലിൽ കൊച്ചിയിലെത്തി. പ്രത്യേക വിമാനത്തിൽ ഇന്ന് യുഎഇയേക്ക് കൊണ്ടുപോയി അവിടെ ചികിത്സ തുടരും. 

English Summary : MA Yusuf Ali's reaction on chopper crash landing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com