വിമാനം അയച്ച് രാജകുടുംബം; യൂസഫലി വിദഗ്ധ ചികില്‍സയ്ക്ക് അബുദാബിയില്‍
Mail This Article
×
കൊച്ചി∙ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ വിദഗ്ധ ചികില്‍സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി.
വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെ പനങ്ങാട്ടുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്ന് യൂസഫലി കൊച്ചി ലേക്്ഷോര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫലിയുടെ ചികില്‍സയില്‍ അബുദാബി രാജകുടുംബം പ്രത്യേക താല്‍പര്യമെടുത്തിരുന്നു. രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചയോടെയാണ് എം.എ.യൂസഫലി അബുദാബിയിലേക്ക് പോയത്.
English Summary: MA Yusuff Ali Shifted to Abudhabi for treatment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.