ബോധരഹിതനായ രതീഷിനെ കെട്ടിത്തൂക്കി; കൊല തർക്കത്തിനിടെ: സുധാകരൻ
Mail This Article
കണ്ണൂർ∙ ഒരു സിപിഎം നേതാവിനെക്കുറിച്ച് പ്രകോപനപരമായി സംസാരിച്ചതാണ് പാനൂര്‍ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷ് കൊല്ലപ്പെടാന്‍ കാരണമെന്ന് കെ. സുധാകരന്‍ എംപി. ഒളിവില്‍ കഴിയവെ പ്രതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതിനിടയില്‍ രതീഷിനെ മറ്റുള്ളവര്‍ മര്‍ദിച്ച് അവശനാക്കിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. മന്‍സൂറിന്റ കൊലപാതകത്തിന് പിന്നില്‍ പാനോളി വല്‍സനാണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വധിച്ച കേസിലെ രണ്ടാം പ്രതിയാണ് കൂലോത്ത് രതീഷ്. വെള്ളിയാഴ്ച വൈകിട്ടാണ് രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിനു മുൻപ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശ്വാസകോശത്തിന് അമിത സമ്മർദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പരുക്കാണ് എന്നതാണു കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലേക്കു നയിച്ചത്. മരണത്തിനു തൊട്ടുമുൻപു വരെ മൻസൂർ വധക്കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിനു സൂചന ലഭിച്ചു.
English Summary : K Sudhakaran on Panoor murder case culprit Ratheesh's death