ADVERTISEMENT

തിരുവനന്തപുരം∙ സിപിഐ ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിൽ മുൻ മന്ത്രിയും നെടുമങ്ങാട് സിറ്റിങ് എംഎൽഎയുമായ സി.ദിവാകരനെതിരെ രൂക്ഷ വിമർശനം. നെടുമങ്ങാട്ടെ സിപിഐ സ്ഥാനാർഥി ജി.ആർ.അനിലാണ് ദിവാകരന്റെ പ്രവർത്തനങ്ങൾക്കെതിരെ യോഗത്തിൽ പൊട്ടിത്തെറിച്ചത്. അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

തന്റെ വിജയത്തിനായി സി.ദിവാകരൻ ഒന്നും ചെയ്തില്ലെന്നു ജി.ആർ. അനിൽ പറഞ്ഞു. സി.ദിവാകരൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഒന്നും നിറവേറ്റിയില്ലെന്നും ജി.ആർ.അനില്‍ തുറന്നടിച്ചത് വാക്കേറ്റത്തിനിടയാക്കി. ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ടെന്നു സി.ദിവാകരൻ പറഞ്ഞു. തന്നെ ചോദ്യം ചെയ്യാൻ അനിൽ വളർന്നിട്ടില്ലെന്നു ദിവാകരൻ പറ‍ഞ്ഞത് വാക്കു തര്‍ക്കത്തിനിടയാക്കി.

സി.ദിവാകരന്റെ പ്രവർത്തനങ്ങൾക്കെതിരെ നിരവധി പരാതികൾ എൽഡിഎഫ് പ്രവർത്തകർക്കുണ്ടായിരുന്നു. എംഎൽഎ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചില്ലെന്നും മണ്ഡലത്തിൽ സജീവമല്ലായിരുന്നെന്നും ആക്ഷേപമുയർന്നു. നിരവധി പരാതികൾ പ്രചാരണ സമയത്ത് സ്ഥാനാർഥിക്കും കേൾക്കേണ്ടിവന്നു.എല്‍ഡിഎഫിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഒപ്പത്തിനൊപ്പമെത്തിയത് സിറ്റിങ് എംഎൽഎയുടെ വീഴ്ച കാരണമാണെന്നും പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.

English Summary: CPI Candidate's Harsh Criticism Against C. Divakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com