മൻസൂർ വധക്കേസ്: പ്രതികൾ ഒത്തുചേരുന്ന ദൃശ്യം പുറത്ത്; ഒപ്പം സിപിഎം നേതാവും
Mail This Article
×
കണ്ണൂർ ∙ മന്‍സൂര്‍ വധക്കേസില്‍ പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുന്‍പാണ് ഈ കൂടിച്ചേരല്‍. അവസാനവട്ട തയാറെടുപ്പു നടത്തിയത് ഇവിടെയെന്നാണു വിലയിരുത്തല്‍. സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തില്‍ ഉണ്ട്. പ്രതികള്‍ തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്റെ ഫോണിൽ നിന്നുള്ളതാണ് രേഖകള്‍. വിഡിയോ റിപ്പോർട്ട് കാണാം.
Content Highlights: Mansoor Murder Case, CCTV Visuals, Investigation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.