ADVERTISEMENT

കോഴിക്കോട്∙ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ സമൂഹമാധ്യമത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. 2019 ജൂലൈ 11ന് ജലീൽ യൂത്ത് ലീഗിനെതിരെയും ഫിറോസിനെതിരെയും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ടിനു മറുപടി നൽകിയാണ് ഫിറോസിന്റെ പ്രതികരണം.

‘ഇതായിരുന്നോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന ജലീലിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ‘‘യെസ്’’ എന്ന മറുപടിയാണ് ഫിറോസ് നൽകിയിരിക്കുന്നത്. 

ന്യൂനപക്ഷ വികസ കോർപറേഷനിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ജനറൽ മാനേജരായി ജലീലിന്റെ ബന്ധു ടി.കെ.അദീബിനെ നിയമിച്ചത് ആദ്യം ചൂണ്ടികാണിച്ചത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫിറോസ് ആയിരുന്നു. 2018 നവംബർ രണ്ടിനാണ് ഫിറോസ് ആരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ ജലീലിനെതിരെ യൂത്ത് ലീഗിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ വിവിധ പ്രക്ഷോഭങ്ങളും അരങ്ങേറി. എന്നാല്‍ യൂത്ത് ലീഗിനെ പരിഹസിക്കുന്നതരത്തിലായിരുന്നു അന്ന് ജലീലിന്റെ പ്രതികരണം.

English Summary: PK Firos's reply to KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com