ADVERTISEMENT

മലപ്പുറം∙ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽനിന്ന് കാരണമില്ലാതെ വിട്ടു നിന്നതിനു മലപ്പുറം ജില്ലയിലെ 26 ജീവനക്കാരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ കെ.ഗോപാലകൃഷ്ണൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തിരുരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽ ഡ്യൂട്ടി നൽകിയവരാണു ജോലിക്കു ഹാജരാകാതിരുന്നത്.

ഈ മണ്ഡലങ്ങളിൽ 78 പേരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതെന്ന് റിട്ടേണിങ്ങ് ഓഫിസർമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരോടു വിശദീകരണം നൽകാൻ ജില്ലാ ഭരണകൂടം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൃപ്തികരമായ മറുപടി നൽകാൻ കഴിയാതെ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്ന 26 പേർക്കെതിരെയാണു കലക്ടർ നടപടി എടുത്തത്. ഇവർക്കെതിരെ 25നകം അച്ചടക്ക നടപടി എടുക്കാൻ വകുപ്പ് തലവൻമാർക്കു കലക്ടർ നിർദേശം നൽകി.

English Summary: 26 staffs suspended for not participating in election duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com