വോട്ടിങ് യന്ത്രങ്ങൾ സ്കൂട്ടറിൽ കടത്തി കള്ളവോട്ട്; ചെന്നൈ വേളാച്ചേരിയിൽ റീപോളിങ്
Mail This Article
×
ചെന്നൈ ∙ വോട്ടിങ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയി കള്ളവോട്ട് ചെയ്തെന്നു തെളിഞ്ഞ ബൂത്തിൽ റീപോളിങ്ങിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. വേളാച്ചേരി മണ്ഡലത്തിലെ 92 ാം ബൂത്തിലാണ് ശനിയാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. ഈ ബൂത്തിലെ മൂന്നു വോട്ടിങ് യന്ത്രങ്ങൾ സ്കൂട്ടറിൽ കടത്തി കൊണ്ടുപോകുന്നത് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു.
സാങ്കേതിക വിദഗ്ധരുടെ പരിശോധനയിൽ ഒരു വോട്ടിങ് യന്ത്രത്തിൽ 15 വോട്ടുകൾ രേഖപ്പെടുത്തിയത് തെളിഞ്ഞിരുന്നു. വോട്ടിങ് യന്ത്രങ്ങൾ കടത്തികൊണ്ടുപോയ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല.
English Summary: Election Commission announces repolling at one polling station in velachery constituency
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.