ADVERTISEMENT

തിരുവനന്തപുരം∙ പൊലീസുകാർ അപമര്യാദയായി പെരുമാറിയ സംഭവങ്ങളുടെ കണക്കെടുക്കാൻ എഡിജിപിയുടെ നിർദേശം. പൊലീസുകാർക്കിടയിൽ ബോധവല്‍ക്കരണം നടത്തുന്നതിനാണ് കണക്കെടുപ്പ്. മാർച്ച് മാസത്തെ കണക്കുകൾ നൽകാനാണ് യൂണിറ്റ് മേധാവികളോട് എഡിജിപി മനോജ് എബ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഡിസംബറിൽ ഓൺലൈനായി വിളിച്ചു ചേർത്ത യോഗത്തിൽ ഈ നിർദേശം ഉയർന്നു വന്നിരുന്നു. യോഗത്തിന്റെ മിനിട്ട്സ് ബുക്ക്‌ലറ്റിൽ നടപ്പാക്കേണ്ട നിര്‍ദേശങ്ങളുടെ കൂട്ടത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് ഉത്തരവിറക്കിയത്. അപമര്യാദയായി പെരുമാറിയെന്നു പരാതിയുയർന്ന ഓരോ സംഭവത്തെക്കുറിച്ചും വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദേശം.

അതേസമയം, ക്രിമിനൽ കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഇതുവരെ നടപ്പിലായില്ല. കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐജി ഇന്റലിജൻസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ക്രിമിനൽ കേസിൽ പ്രതികളായ 387 ഉദ്യോഗസ്ഥരുണ്ടെന്നാണ് കണ്ടെത്തിയത്. കോൺസ്റ്റബിൾ മുതൽ ഡിവൈഎസ്പിവരെ പട്ടികയിലുണ്ടായിരുന്നു. ഇതിൽ ഗുരുതരമായ കുറ്റകൃത്യം ചെയ്ത 59 പേരെ പിരിച്ചുവിടാൻ ആലോചിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.

English Summary: ADGP seeks report on indiscipline among police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com